ഇറാക്കിലെ ഈജിപ്ത് അംബാസിഡറെ തട്ടിക്കൊണ്ടുപോയി
ബാഗ്ദാദ്: ഇറാക്കിലെ പുതിയ ഈജിപ്ത് അംബാസിഡര്‍ ഇഹാബ് അല്‍ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി. സദ്ദാം ഹുസൈനെ അധികാരഭ്രഷ്ടനാക്കിയതിനു ശേഷം ആദ്യമായി ഇറാക്കില്‍ നിയമിതനാവുന്ന ഈജിപ്ത് അംബാസിഡറാണ് ഇദ്ദേഹം.
ജൂണ്‍ ഒന്നിനാണ് ഇഹാബ്-അല്‍ ഷെരീഫ് അംബാസിഡറായി സ്ഥാനമേറ്റത്. തട്ടിക്കൊണ്ടുപോയവരെ പറ്റി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ജൂലൈ മൂന്ന് ഞായറാഴ്ച രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് പേര്‍ ഇറാക്കില്‍ കൊല്ലപ്പെട്ടു. ചാവേര്‍ ആക്രമണത്തില്‍ രണ്ടു പൊലീസുകാരും മറ്റൊരു വാഹനത്തില്‍ നിന്നുള്ള ആയുധധാരിയുടെ വെടിയേറ്റ് ഒരു ഡ്രൈവറുമാണ് മരിച്ചത്.












Click it and Unblock the Notifications