സുധീന്ദ്ര കുല്‍ക്കര്‍ണി രാജിവച്ചു
ദില്ലി: ബിജെപി ദേശീയ സെക്രട്ടറി സ്ഥാനത്തു നിന്നും സുധീന്ദ്ര കുല്‍ക്കര്‍ണി രാജിവച്ചു. അദ്വാനി രാജി സ്വീകരിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ജൂലൈ മൂന്ന് ഞായറാഴ്ച വൈകീട്ട് അദ്വാനിയുമായി നടത്തിയ രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷമാണ് കുല്‍ക്കര്‍ണി രാജി വച്ചത്. ദേശീയ നിര്‍വാഹക സമിതി അംഗത്വവും കുല്‍ക്കര്‍ണി രാജിവച്ചിട്ടുണ്ട്.
സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്ന് കുല്‍ക്കര്‍ണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അദ്വാനിയുടെയും വാജ്പേയിയുടെയും നേതൃത്വം പാര്‍ട്ടിക്കും തുടര്‍ന്നും ആവശ്യമുണ്ട്. രാജി തീരുമാനം തന്റേതു മാത്രമാണെന്നും കുറ്റബോധം കൊണ്ടല്ല ഈ രാജിയെന്നും കുല്‍ക്കര്‍ണി കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസിന്റെ സമ്മര്‍ദ്ദമാണ് കുല്‍ക്കര്‍ണിയുടെ രാജിക്ക് പിന്നിലെന്നാണ് കരുതപ്പെടുന്നത്. പാകിസ്ഥാനില്‍ വച്ച് അദ്വാനി നടത്തിയ ജിന്ന പ്രസ്താവനയ്ക്കു പിന്നില്‍ കുല്‍ക്കര്‍ണിയാണെന്ന് ആരോപണമുണ്ട്. കുല്‍ക്കര്‍ണി അദ്വാനിയെ വഴിതെറ്റിച്ചുവെന്ന് ആര്‍എസ്എസ് ആരോപിച്ചിരുന്നു.
ആര്‍എസ്എസിനെ പ്രീതിപ്പെടുത്താനായി കുല്‍ക്കര്‍ണിയെ നേതൃസ്ഥാനത്തു നിന്ന് മാറ്റിനിര്‍ത്താന്‍ അദ്വാനി നിര്‍ബന്ധിതമാവുകയായിരുന്നുവെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.












Click it and Unblock the Notifications