സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക്
കൊല്‍ക്കത്ത: സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പശ്ചിമബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമാവും. ജൂലൈ നാല് തിങ്കളാഴ്ച യെച്ചൂരി നാമനിര്‍ദേശ പത്രിക നല്‍കി.
സിപിഎമ്മം പോളിറ്റ് ബ്യൂറോയിലെ ഏക വനിതാ അംഗം വൃന്ദ കാരാട്ടും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. സിറ്റിംഗ് എംപിമാരായ സിപിഎം നേതാവ് ചിത്തബ്രത മുക്കര്‍ജിയും ആര്‍എസ്പി നോവ് അബനി റോയിയുമാണ് മറ്റ് ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍.
നാല് ഇടതുമുന്നണി സ്ഥാനാര്‍ഥികളും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്. ആറ് സീറ്റുകളാണ് ഒഴിവുള്ളത്.
ഇത് ആദ്യമായാണ് സീതാറാം യെച്ചൂരി പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത്. പാര്‍ലമെന്റിലെ സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യെച്ചൂരിയെ രാജ്യസഭയിലെക്ക് അയക്കുന്നത്.












Click it and Unblock the Notifications