എ.കെ.ജി സെന്ററിലേക്ക് പൊലീസ് ഗ്രനേഡെറിഞ്ഞു
തിരുവനന്തപുരം: സ്വാശ്രയ കൗണ്‍സിലിംഗ് പ്രശ്നത്തില്‍ നടക്കുന്ന സമരം പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് പൊലീസ് എ. കെ. ജി സെന്ററിലേക്ക് ഗ്രനേഡുകളും കണ്ണീര്‍ വാതക ഷെല്ലുകളും എറിഞ്ഞു.
പൊലീസ് ജീപ്പിനു നേരെ സമരക്കാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് പൊലീസ് എ. കെ. ജി സെന്ററിനു നേരെ ആക്രമണം നടത്തിയത്. എട്ട് ഗ്രനേഡുകളും 25 കണ്ണീര്‍വാതക ഷെല്ലുകളുമാണ് പൊലീസ് എ. കെ. ജി സെന്ററിലേക്കെറിഞ്ഞത്.
ഇതേ തുടര്‍ന്ന് സെന്ററില്‍ നടക്കുകയായിരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗം നിര്‍ത്തിവച്ചു. നേതാക്കള്‍ റോഡിലേക്കിറങ്ങി സ്ഥിതിഗതികള്‍ വീക്ഷിച്ചു. ദീര്‍ഘനേരം പൊലീസുമായി ഇവര്‍ വാക്കേറ്റം നടത്തി.
യൂണിവേഴ്സിറ്റി കോളജിന് മുന്നില്‍ അക്രമം നടത്തിയ വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്നാണ് പൊലീസ് എ.കെ.ജി സെന്ററിന് മുന്നിലെത്തിയത്. അവിടെയുണ്ടായിരുന്ന ചില വാഹനങ്ങള്‍ക്ക് തീയിട്ട ശേഷം സമരക്കാര്‍ എ.കെ.ജി സെന്ററില്‍ കയറിയെന്ന് ആരോപിച്ചാണ് പൊലീസ് സെന്ററിന് നേരെ തിരിഞ്ഞത്.
പൊലീസിന്റെ ഇത്തരം ചെയ്തികളെ അംഗീകരിക്കാനാവില്ലെന്നും പൊലീസ് നടപടിക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉത്തരം പറയണമെന്നും പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications