Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് പരക്കെ അക്രമം, ലാത്തിച്ചാര്‍ജ്

കൊച്ചി: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലേക്ക് നടക്കുന്ന കൗണ്‍സിലിംഗിനെതിരെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് ജൂലൈ നാല് തിങ്കളാഴ്ട സംസ്ഥാനത്ത് പരക്കെ സംഘര്‍ഷമുണ്ടായി.

പല ജില്ലകളിലും പൊലീസ് ജീപ്പുകളും സര്‍ക്കാര്‍ വാഹനങ്ങളും സമരക്കാര്‍ അിക്കിരയാക്കി. ഒട്ടേറെ പേരെ പൊലീസ് അറസ്റ് ചെയ്തു. തിരുവനന്തപുരത്ത് രണ്ട് സ്വകാര്യബസ്സുകളും ഒരു കെഎസ്ആര്‍ടിസി ബസ്സും സമരക്കാര്‍ എറിഞ്ഞുതകര്‍ത്തു.

കൊച്ചിയില്‍ അക്രമാസക്തമായ ഡിവൈഎഫ്ഐ-എസ്എഫ്ഐ മാര്‍ച്ചിനു നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും ഉപയോഗിച്ചു. കോട്ടയത്ത് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തു. പൊലീസിനു നേരെ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി.

ആലപ്പുഴയിലും മാര്‍ച്ച് അക്രമാസക്തമായി. കളക്ടറേറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

തിരുവനന്തപുരത്തും കണ്ണൂരും കോഴിക്കോടും സമരത്തോട് അനുബന്ധിച്ച് അക്രമസംഭവങ്ങളുണ്ടായി. കണ്ണൂരിലും തിരുവനന്തപുരത്തും സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. തിരുവനന്തപുരത്ത് സമരക്കാര്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇവിടെ കല്ലേറിലും ലാത്തിച്ചാര്‍ജിലും രണ്ടു പൊലീസുകാരുള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+