കൗണ്‍സിലിംഗ്: ശ്രീകാര്യത്ത് സംഘര്‍ഷം
തിരുവനന്തപുരം: ശ്രീകാര്യത്ത് പ്രൊഫഷണല്‍ കോളജുകളിലേക്കുള്ള കൗണ്‍സിലിംഗ് തടയാനെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ച് പ്രവര്‍ത്തകരെ നേരിട്ടു.
എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗം സിന്ധു ജോയി ഉള്‍പ്പെടെ ഏതാനും വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രൊഫഷണല്‍ കോളജുകളിലേക്കുള്ള കൗണ്‍സിലിംഗിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമരത്തിന്റെ തുടര്‍ച്ചയായാണ് ജൂലൈ നാല് തിങ്കളാഴ്ചയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൗണ്‍സിലിംഗ് തടയാനായി കൗണ്‍സിംലിഗ് കേന്ദ്രങ്ങളിലെത്തിയത്.












Click it and Unblock the Notifications