പാലക്കാട് ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍
പാലക്കാട്: പിഎസ്സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി ജൂലൈ നാല് ചൊവ്വാഴ്ച പാലക്കാട് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും.
രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, മെഡിക്കല്‍ ഷോപ്പ് എന്നിവയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
പൊലീസ് ലാത്തിച്ചാര്‍ജില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ സി. കൃഷ്ണദാസടക്കം ഏതാനും പേര്‍ക്ക് പരിക്കേറ്റിരുന്നു.












Click it and Unblock the Notifications