ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രതിഷേധമാര്‍ച്ചു നടത്തും
തിരുവനന്തപുരം: കൊച്ചിയില്‍ കൗണ്‍സിലിംഗിനെതിരെ പ്രകടനം നടത്തിയ പെണ്‍കുട്ടികള്‍ക്കെതിരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറിയേറ്റിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും മാര്‍ച്ചു നടത്തുമെന്ന് അസോസിയേഷന്‍ സെക്രട്ടറി പി.കെ ശ്രീമതിടീച്ചര്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് മനുഷ്യാവകാശ കമ്മീഷനിലും സംസ്ഥാന വനിതാകമ്മീഷനിലും പരാതി നല്‍കും.
മിശ്രവിവാഹിതരുടെ മക്കളില്‍ അമ്മയുടെ ജാതി സ്വീകരിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ കോഴ്സുകളിലേക്ക് സംവരണം നല്‍കാതിരിക്കാനുള്ള തീരുമാനം സ്ത്രീകളെ അപമാനിക്കലാണ്. ഈ പ്രശ്നം നിയമസഭാ സമ്മേളനത്തില്‍ ഉന്നയിക്കുമെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു.












Click it and Unblock the Notifications