യാക്കോബായ സഭയ്ക്ക് സര്‍ക്കാരില്‍ നിന്ന് നീതി കിട്ടില്ല: കരുണാകരന്‍
ആലുവ: യാക്കോബായ സഭയ്ക്ക് സര്‍ക്കാരില്‍ നിന്ന് നീതി കിട്ടുമെന്ന് തനിക്ക് വിശ്വാസമില്ലെന്ന്കെ.കരുണാകരന്‍ പറഞ്ഞു. ജൂലൈ മൂന്ന് ശനിയാഴ്ച ഉപവാസം നടത്തുന്നബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരില്‍ നിന്നും തങ്ങള്‍ക്കു നീതി ലഭിക്കുന്നില്ലെന്ന് കാതോലിക്കാ ബാവ തന്നോടു പറഞ്ഞു. സര്‍ക്കാരിന്റെ അശ്രദ്ധയാണ് സഭാ പ്രശ്നം രൂക്ഷമാക്കിയത്. താന്‍ ആഭ്യന്തരം കൈകാര്യം ചെയ്തിരുന്നപ്പോള്‍ യാക്കോബായ വിഭാഗത്തിന്റെയും ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെയും ബിഷപ്പുമാരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹാരമുണ്ടാക്കിയിട്ടുണ്ട്. പിന്നെ വളരേക്കാലത്തേക്ക് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല.
കാര്യങ്ങള്‍ നിയന്ത്രണാതീതമാകാന്‍ ശ്രദ്ധിക്കേണ്ടവര്‍ ശ്രദ്ധിക്കണം. ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഈ പ്രശ്നങ്ങള്‍ ഉണ്ടാവില്ലായിരുന്നുവെന്നും കരുണാകരന്‍ പറഞ്ഞു.
മുന്‍ മന്ത്രി ടി.എം.ജേക്കബും കരുണാകരനൊപ്പം ഉണ്ടായിരുന്നു.












Click it and Unblock the Notifications