എന്‍സിഐ എംഎല്‍എമാര്‍ തിങ്കളാഴ്ച യോഗം ചേരും
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജൂലായ് നാല് തിങ്കളാഴ്ച തുടങ്ങുന്ന സാഹചര്യത്തില്‍ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരാ എംഎല്‍എമാര്‍ തിങ്കളാഴ്ച യോഗം ചേരും.
നിയമസഭയില്‍ വോട്ടെടുപ്പിന് മുമ്പ് രാജിവയ്ക്കാന്‍ കെ.കരുണാകരനുമായി നേരത്തെ നടത്തിയ കൂടിക്കാഴ്ചയില്‍ ഇവര്‍ തീരുമാനിച്ചിരുന്നു.
നിയമസഭാ സമ്മേളനത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നും യോഗം ചര്‍ച്ച ചെയ്യും.രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍കലാം സഭയെ അഭിസംബോധന ചെയ്യുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചില എംഎല്‍എമാര്‍ അനുമതി ചോദിച്ചിട്ടുണ്ട്.
സുപ്രധാന ബില്ലുകള്‍ പരിഗണനക്ക് വരുന്ന സഭയില്‍ വോട്ടിംഗ് വരുന്നതിന് മുമ്പ് എംഎല്‍എമാരെ രാജിവയ്പ്പിക്കാനാണ് എന്‍സിഐ തീരുമാനം. വോട്ടിംഗില്‍ സര്‍ക്കാരിനെതിരായി വോട്ടു ചെയ്താല്‍ അടുത്ത ആറു വര്‍ഷത്തേക്ക് മത്സരിക്കുന്നതിന് നിരോധനം വരുമെന്നതു കൊണ്ടാണ് ഈ തീരുമാനം.












Click it and Unblock the Notifications