എന്‍സിഐ എംഎല്‍എമാര്‍ ചൊവ്വാഴ്ച രാജി വക്കും
തിരുവനന്തപുരം: നാഷണ്‍ കോണ്‍ഗ്രസിനോട് ആഭിമുഖ്യമുളള ഒന്‍പത് എംഎല്‍എമാരും ജൂലായ് അഞ്ച് ചൊവ്വാഴ്ച രാജി വയ്ക്കും.
ജൂലായ് നാല് തിങ്കളാഴ്ച കെ. കരുണാകരന്റെ വീട്ടില്‍ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. രാജിക്കത്ത് ചൊവ്വാഴ്ച രാവിലെ എംഎല്‍എമാര്‍ കരുണാകരനു നല്‍കും.
നിയസഭാ സമ്മേളനം ആരംഭിച്ച സാഹചര്യത്തിലാണ് എംഎല്‍എമാര്‍ രാജി വയ്കുന്നത്. ജൂലായ് 18ന് നിയമസഭയെ രാഷ്ട്രപതി അഭിസംബോധന ചെയ്യുന്ന സാഹചര്യത്തില്‍ അതിനു ശേഷം രാജി മതിയെന്ന അഭിപ്രായം നേരത്തെ ചില എംഎല്‍എമാര്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സംസ്ഥാനരാഷ്ട്രീയത്തിലെ സ്ഫോടനാത്മകമായ അവസ്ഥ കണക്കിലെടുത്ത് നാളെത്തന്നെ രാജി വയ്കാന്‍ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാജി വയ്കുന്ന കാര്യം ഡി.സുഗതന്‍, ശോഭനാ ജോര്‍ജ് എന്നിവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കരുണാകരനു പുറമെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ. മുരളീധരനും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications