തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ പൊതുപണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത ട്രേഡ് യൂണിയന്‍ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുള്ള പണിമുടക്ക് ജൂലായ് നാല് തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ തുടങ്ങും. ചൊവ്വാഴ്ച അര്‍ദ്ധരാത്രി വരെയാണ് പണിമുടക്ക്. സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
അധ്യാപക സര്‍വീസ് സംഘടനകളും പണിമുടക്കില്‍ പങ്കുചേരും. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐഎന്‍ടിയുസി പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. എന്‍സിഐ നേതൃത്വം നല്‍കുന്ന എംപ്ലോയീസ് കോണ്‍ഗ്രസ് പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
പണിമുടക്ക് വിജയിപ്പിക്കാന്‍ കടകള്‍ അടച്ചിടണമെന്നും യാത്രകള്‍ ഒഴിവാക്കണമെന്നും ട്രേഡ് യൂണിയന്‍ സ്പോണ്‍സറിംഗ് കമ്മറ്റി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പത്രം, പാല്‍, ആശുപത്രി, വിവാഹവാഹനങ്ങള്‍ എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.












Click it and Unblock the Notifications