വി.എസിനെ ദേശാഭിമാനി എഡിറ്റര്‍ സ്ഥാനത്തു നിന്ന് നീക്കി
തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെ ദേശാഭിമാനി ദിനപത്രത്തിന്റെയും ചിന്ത വാരികയുടെയും പത്രാധിപ സ്ഥാനത്തു നിന്നും നീക്കി. സിപിഎം സംസ്ഥാനകമ്മറ്റിയുടെ അംഗീകാരം ലഭിച്ച ശേഷം തീരുമാനം നടപ്പിലാകും.
ദേശാഭിമാനി പത്രാധിപരായി വി. വി. ദക്ഷിണാമൂര്‍ത്തിയേയും ചിന്ത ചീഫ് എഡിറ്ററായി സി. പി. നാരായണനേയും നിയമിച്ചിട്ടുണ്ട്.
പിണറായിയുടെ നേതൃത്വത്തിലുളള ഔദ്യോഗിക പക്ഷം ഇതുസംബന്ധിച്ച ശുപാര്‍ശ സംസ്ഥാന കമ്മിറ്റി മുന്‍പാകെ സമര്‍പ്പിക്കും. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഈ തീരുമാനം സിപിഎമ്മില്‍ പിണറായി പക്ഷം പൂര്‍ണമായും പിടിയുറപ്പിച്ചുവെന്ന സൂചനയാണ്. വി. എസ്. പക്ഷക്കാരായ എസ്. ശര്‍മയെയും കെ. ചന്ദ്രനെയും സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നാലെ ദേശാഭിമാനി, ചിന്ത പത്രാധിപ സ്ഥാനങ്ങളില്‍ നിന്ന് വി.എസിനെ പുറത്താക്കിയത് അദ്ദേഹത്തിന് വന്‍തിരിച്ചടിയായി.












Click it and Unblock the Notifications