ബിജെപി ബുധനാഴ്ച പ്രതിഷേധമാചരിക്കും: അദ്വാനി
ഗോഹട്ടി: അയോധ്യയിലെ രാമക്ഷേത്രത്തിനു നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ പ്രതിഷേധിച്ച് ദേശീയവ്യാപകമായി ബിജെപി പ്രതിഷേധമാചരിക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് എല്‍. കെ. അദ്വാനി പറഞ്ഞു.
പ്രതിഷേധം ഏതുതരത്തില്‍ വേണമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് അദ്വാനി വ്യക്തമാക്കി. വളരെ ഗുരുതരമായ കുറ്റകൃത്യമാണ് അയോധ്യയില്‍ നടന്നത്.
തീവ്രവാദവുമായി യാതൊരു വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം സര്‍ക്കാര്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനുമിടയിലുള്ള സമാധാന പ്രക്രിയ തകര്‍ക്കാനാണ് നിരന്തരമായി തീവ്രവാദികള്‍ ശ്രമിക്കുന്നത്- അദ്വാനി പറഞ്ഞു.












Click it and Unblock the Notifications