Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്തെങ്ങും കനത്ത ജാഗ്രതാ നിര്‍ദേശം

ദില്ലി: അയോധ്യയിലെ തര്‍ക്കഭൂമിയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തങ്ങും കനത്ത ജാഗ്രതാ നിര്‍ദേശം. ദില്ലി, മുംബൈ, പശ്ചിമബംഗാള്‍, ബീഹാര്‍, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭായോഗത്തില്‍ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടില്‍ ആക്രമണത്തെ കുറിച്ച് വിശദീകരിച്ചു. ആക്രമണത്തില്‍ തര്‍ക്കഭൂമിയിലെ ക്ഷേത്രത്തിന് കേടുപാടൊന്നും പറ്റിയിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.

ആക്രമണത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഗുജറാത്ത് സന്ദര്‍ശനം റദ്ദാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ചൊവ്വാഴ്ച ഉച്ചക്കു ശേഷം ഗുജറാത്തിലേക്ക് തിരിക്കാനിരിക്കുയായിരുന്നു.

ആക്രമണത്തില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കാനായി ബിജെപിയുടെ അടിയന്തിര നേതൃയോഗം ചൊവ്വാഴ്ച ചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+