പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തെ കുറിച്ചുള്ള അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ജൂലായ് അഞ്ച് ചൊവ്വാഴ്ച സഭ ചേര്‍ന്നപ്പോള്‍ തന്നെ ചോദ്യോത്തരവേള നിര്‍ത്തിവച്ച് അടിയന്തിരപ്രമേയം അവതരിപ്പിക്കമമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിന് പിന്നീട് അനുമതി നല്‍കാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും അല്‍പസമയത്തിനു ശേഷം സഭ ബഹിഷ്കരിക്കുകയായിരുന്നു.
ജൂലായ് നാല് തിങ്കളാഴ്ചയാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്. അന്തരിച്ച മുന്‍ എംഎല്‍എ ടി.കെ ബാലന് ആദരാഞ്ജലികളര്‍പ്പിച്ച ശേഷം ആദ്യദിവസം സഭ പിരിഞ്ഞിരുന്നു.












Click it and Unblock the Notifications