ഇന്റര്‍നെറ്റ് സിറ്റി സ്വകാര്യ സ്ഥാപനമല്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി രംഗത്തുള്ള ദുബായ് ഇന്റര്‍നെറ്റ് സിറ്റി സ്വകാര്യ സ്ഥാപനമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ രേഖാമൂലം അറിയിച്ചു. ദുബായ് സര്‍ക്കാരിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് ഡിഐസിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് രജിസ്റര്‍ ചെയ്ത വിജിലന്‍സ് കേസുകളില്‍ അധികവും പഞ്ചായത്തുവകുപ്പുമായി ബന്ധപ്പെട്ടതാണ്. റവന്യൂ വകുപ്പിന് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനമാണുളളത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും അനധികൃതമായി തമിഴ്നാട് വെള്ളമൂറ്റുന്നതിനെ തടയും. ഇതിനായി പരിമിതിക്കുള്ളില്‍ നിന്നുള്ള എല്ലാം സര്‍ക്കാര്‍ ചെയ്യും. നിയമ വിരുദ്ധ നിര്‍മ്മാണവും അനുവദിക്കില്ല. കരാര്‍ ലംഘനവും തുടരുകയാണെന്നത് തമിഴ്നാടിന്റെ ശ്രദ്ധയില്‍ പെടുത്തിട്ടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് യഥാസമയം നടത്തുമെന്നും ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രിയും തദ്ദേശ സ്വയം ഭരണമന്ത്രി കുട്ടി അഹമ്മദ് കുട്ടിയും നിയമസഭയ്ക്ക് ഉറപ്പ് നല്‍കി. ഇതു സംബന്ധിച്ച എതിര്‍ പ്രചാരണങ്ങള്‍ തെറ്റാണ്. തിരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പിനു വേണ്ട ഒരുക്കങ്ങള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയെന്നും കുട്ടി അഹമ്മദ് കുട്ടി പറഞ്ഞു.












Click it and Unblock the Notifications