കാതോലികാ ബാവ നിരാഹാരം അവസാനിപ്പിച്ചു
കോതമംഗലം: സഭാ തര്‍ക്കത്തെ തുടര്‍ന്ന് നിരാഹാരം നടത്തിവന്നി യാക്കോബായ വിഭാഗത്തിന്റെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ സമരം അവസാനിപ്പിച്ചു.
സഭാ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റിലായവരില്‍ വിട്ടയക്കാന്‍ ബാക്കിയുണ്ടായിരുന്ന 49 പേരെയും കോടതി ജാമ്യത്തില്‍ വിട്ടയച്ചതായി അറിയിച്ചപ്പോഴാണ് നിരാഹാരസമരം അവസാനിപ്പിക്കാന്‍ ബാവ തയ്യാറായത്.
അറസ്റു ചെയ്തവരെ വിട്ടയച്ചതായി അറിയിച്ചിട്ടും നിരാഹാരം അവസാനിപ്പിക്കാന്‍ ബാവ ആദ്യം സന്നദ്ധനായില്ല. ജൂലായ് ആറിന് സഭാതര്‍ക്കത്തെപ്പറ്റി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നു കൂടി കളക്ടര്‍ അറിയിച്ചതോടെയാണ് ബാവ നിരാഹാരം അവസാനിപ്പിക്കാന്‍ തയ്യാറായത്.
ഇതെത്തുടര്‍ന്ന് ബിഷപ്പുമാര്‍ ബാവക്ക് കരിക്കിന്‍ വെള്ളം നല്‍കി നിരാഹാരസമരം അവസാനിപ്പിച്ചു.












Click it and Unblock the Notifications