രാജി സര്‍ക്കാരിനയോ പാര്‍ട്ടിയെയോ ബാധിക്കില്ല: ചെന്നിത്തല
തിരുവനന്തപുരം: എന്‍സിഐ എംഎല്‍എമാരുടെ രാജി സര്‍ക്കാരിനെയോ പാര്‍ട്ടിയെയോ ബാധിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
തങ്ങളെ തിരഞ്ഞെടുത്ത ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കുകയാണ് ഇവര്‍ ചെയ്തത്. ഇവര്‍ ഇതിന് കണക്കു പറയേണ്ടി വരും.
എംഎല്‍എമാരുടെ രാജി അപ്രതീക്ഷിതമല്ല. എന്‍സിഐ രൂപീകരിച്ചതു മുതല്‍ ഈ ഒന്‍പത് എംഎല്‍എമാരും കരുണാകരനുമായി അടുപ്പം പുലര്‍ത്തിവന്നിരുന്നു.
എംഎല്‍എമാരുടെ രാജിയോടെ സര്‍ക്കാരിലും യുഡിഎഫിലും കൂടുതല്‍ ഭദ്രതയുണ്ടാവുകയാണ് ചെയ്തത്. ഒരാളുടെ വ്യക്തിതാല്‍പര്യത്തിനായി ബലിയാടാവുകയായിരുന്നു ഈ എംഎല്‍എമാര്‍. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ വഞ്ചിക്കാനുള്ള ശ്രമം പരാജയപ്പെടുകയാണുണ്ടായിട്ടുള്ളത്.
ഈ സര്‍ക്കാര്‍ 2001ല്‍ അധികാരത്തില്‍ വന്നപ്പോള്‍ കരുണാകര പക്ഷത്ത് 27 എംഎല്‍എമാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവരില്‍ മൂന്നില്‍ രണ്ടു ഭാഗവും പിളര്‍പ്പില്‍ പങ്കാളികളാകാന്‍ വിസമ്മതിച്ചു. കരുണാകര വിഭാഗത്തിന്റെ അടിത്തറയിളകുകയാണെന്ന് ഇതില്‍ നിന്നു തന്നെ വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications