ബാവയെ അത്യാഹിതവിഭാഗത്തിലേക്കു മാറ്റി
കോതമംഗലം: സഭാതര്‍ക്കത്തെ തുടര്‍ന്ന് കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ നിരാഹാരസമരം തുടരുന്ന ശ്രേഷ്ഠ കതോലിക ബസേലിയോസ് ബാവയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.
പ്രമേഹരോഗിയായ ബാവയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാകും വിധം താഴ്ന്നിരിക്കുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ മരുന്നും ആഹാരവും നല്‍കരുതെന്ന് ബാവ നിര്‍ദേശം നല്‍കിയിരിക്കുന്നതിനാല്‍ ഡോക്ടര്‍മാരും വിശ്വാസികളും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ്.
സെമിനാരി പ്രശ്നത്തിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് അറസ്റു ചെയ്ത എല്ലാവരേയും വിട്ടയക്കുന്നതു വരെ നിരാഹാരം തുടരാനാണ് ബാവയുടെ തീരുമാനം. അറസ്റിലായവരെ ജൂലായ് അഞ്ച് ചൊവ്വാഴ്ച വൈകീട്ട് ആലുവ കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications