കാതോലിക്കാ ബാവയുടെ നിരാഹാരം തുടരുന്നു
കോതമംഗലം: യാക്കോബായ വിഭാഗത്തിന്റെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ആശുപത്രിയില്‍ നിരാഹാരം തുടരുന്നു.
ആലുവയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റിലായ വിശ്വാസികളെ വിട്ടയക്കാത്തതില്‍ പ്രതിഷേധിച്ചാണ് കാതോലിക്കാ ബാവ ജൂലൈ നാല് തിങ്കളാഴ്ച കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ ഉപവാസം തുടങ്ങിയത്. ഒന്നര ദിവസം നീണ്ട ഉപവാസത്തിന് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബാവ തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ഉപവാസം ആരംഭിക്കുകയാിരുന്നു.
ഞായറാഴ്ച വൈകീട്ട് ഏഴരയോടെ ഉപവാസം അവസാനിപ്പിച്ച ബാവയെ അവശനിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ അദ്ദേഹം ഡോക്ടര്‍മാരെ കാണാനും ഭക്ഷണം കഴിക്കാനും വിസമ്മതിച്ചു.
ഞായറാഴ്ചയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് മുന്നൂറോളം പേരെ പൊലീസ് അറസ്റ് ചെയ്തിരുന്നു. ഇവരില്‍ എഴുപതോളം പേരെ പൊലീസ് വിട്ടയച്ചില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ബാവ ഉപവാസം തുടങ്ങിയത്.












Click it and Unblock the Notifications