കരുണാകരനെതിരെ ഓര്‍ത്തഡോക്സ് വിഭാഗം
കോട്ടയം: ആഭ്യന്തരവകുപ്പുമന്ത്രിയായിരുന്നപ്പോഴുണ്ടായിരുന്നതിനു വിരുദ്ധനിലപാടാണ് തൃക്കുന്നത്ത് സെമിനാരി പ്രശ്നത്തില്‍ കെ.കരുണാകരന്‍ സ്വീകരിച്ചിരിക്കുന്നതെന്ന് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇപ്പോള്‍ യാക്കാബായ വിഭാഗത്തിന് അനുകൂലനിലാപാടാണ് കെ.കരുണാകരന്റേത്. ഇത് അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ സ്വീകരിച്ചിരുന്നതിനു കടകവിരുദ്ധമാണ്.
സെമിനാരിയിലുണ്ടായ സംഭവങ്ങള്‍ ക്രൈസ്തവ സമൂഹത്തിനു തന്നെ നാണക്കേടാണ്.ഓര്‍ത്തഡോക്സ് വിഭാഗം തര്‍ക്കത്തിലിരിക്കുന്ന പള്ളിയില്‍ പ്രവേശിച്ചിട്ടില്ല. എന്നാല്‍ പള്ളിക്കടുത്തുള്ള സെമിനാരിയും ചാപ്പലും തങ്ങളുടേതാണ്.
പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിനു താല്‍പര്യമില്ല. എന്നാല്‍ യാക്കോബായ വിഭാഗത്തിന്റെ സമ്മര്‍ദതന്ത്രങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങിയാല്‍ തങ്ങളുടെ നിലപാട് പുനപരിശോധിക്കേണ്ടി വരും.
സെമിനാരി പ്രശ്നത്തെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ജൂലായ് ആറ് ബുധനാഴ്ച ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ മാനേജിംഗ്,വര്‍ക്കിംഗ് കമ്മററി യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.












Click it and Unblock the Notifications