Get Updates
Get notified of breaking news, exclusive insights, and must-see stories!

ജൂലൈ 14ന് സിപിഎം നിയമസഭാ മാര്‍ച്ച്

തിരുവനന്തപുരം: പ്രക്ഷോഭം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സിപിഎം ജൂലൈ 14ന് നിയമസഭാ മാര്‍ച്ച് നടത്തും.

സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ ഫീസ് ഘടന സംബന്ധിച്ച സര്‍ക്കാര്‍ നിലപാടിനെതിരായ സമരം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയായിരിക്കും മാര്‍ച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജൂലൈ 17ന് ചേരുന്ന എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗം പ്രക്ഷോഭ പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കും.

വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസിന്റെ ക്രൂരമായ നടപടികള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉത്തരവാദി. ആലുവ സെന്റ് മേരീസ് യാക്കോബായ ചര്‍ച്ചില്‍ വൈദികരുള്‍പ്പെടെയുള്ള നിരപരാധികള്‍ക്കെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജും അപലപനീയമാണ്.

ഇരുപത്തഞ്ചോളം കണ്ണീര്‍ വാതക ഷെല്ലുകളാണ് എ. കെ. ജി സെന്ററിലേക്കെറിഞ്ഞത്. ഒരു പാര്‍ട്ടിയുടെ ആസ്ഥാനം ആക്രമിക്കണമെങ്കില്‍ അത് ആഭ്യന്തരവകുപ്പിലെ ഉന്നതരുടെ അറിവോടെയല്ലാതെ തരമില്ല- പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+