സര്‍ക്കാരിന് തുടരാന്‍ അവകാശമില്ല: കരുണാകരന്‍
തിരുവനന്തപുരം: എന്‍സിഐ എംഎല്‍എമാര്‍ രാജി വച്ചതോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടുവെന്ന് കെ. കരുണാകരന്‍ പറഞ്ഞു. ഒഴിവു വന്ന നിയമസഭാ സീറ്റുകളില്‍ മത്സരിക്കാനായി തന്റെ പാര്‍ട്ടി ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ എല്ലാ അര്‍ത്ഥത്തിലും പരാജയപ്പെട്ടുവെന്നതിനുള്ള അവസാനതെളിവാണ് എംഎല്‍എമാരുടെ രാജി. ഇനിയൊരു നിമിഷം പോലും ഈ സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നുകൂടാ.
സര്‍ക്കാരിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടതോടെയാണ് എംഎല്‍എമാര്‍ രാജി വച്ചത്. കൂടുതല്‍ എംഎല്‍എമാര്‍ ഭാവിയില്‍ ഈ വഴി തന്നെ പിന്തുടരും.
സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥിസമരത്തെ അടിച്ചമര്‍ത്തുന്ന രീതി സംസ്ഥാനത്ത് അധാര്‍മികത കൊടികുത്തി വാഴുന്നുവെന്നതിനു തെളിവാണ്. ഇതിനു മുന്‍പൊരിക്കലും ഇത്രയും ക്രൂരമായി വിദ്യാര്‍ത്ഥി സമരത്തെ അടിച്ചമര്‍ത്തിയിട്ടില്ലെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications