ഒമ്പത് എന്‍സിഐ എംഎല്‍എമാര്‍ രാജിവച്ചു

തിരുവനന്തപുരം: നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഒമ്പത് എംഎല്‍എമാര്‍ രാജിവച്ചു. ജൂലൈ അഞ്ച് ചൊവ്വാഴ്ച എംഎല്‍എമാര്‍ നിയമസഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷന് രാജിക്കത്ത് കൈമാറി.

എം. പി. ഗംഗാധരന്‍, എന്‍. ഡി. അപ്പച്ചന്‍, പി. ശങ്കരന്‍, ടി. വി. ചന്ദ്രമോഹന്‍, ഡി. സുഗതന്‍, എം. എ. ചന്ദ്രശേഖരന്‍, മാലേത്ത് സരളാദേവി, ശോഭനാ ജോര്‍ജ്, രാധാരാഘവന്‍ എന്നിവരാണ് രാജി നല്‍കിയത്. ഒമ്പത് എംഎല്‍എമാരും ഒന്നിച്ചാണ് സ്പീക്കറെ കണ്ടത്. രാജി സ്പീക്കര്‍ സ്വീകരിച്ചു. തിങ്കളാഴ്ച ഇവര്‍ രാജിക്കത്തുകള്‍ കരുണാകരന് കൈമാറിയിരുന്നു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ദുര്‍ഭരണത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സ്പീക്കര്‍ക്കു രാജി നല്‍കിയതിനു ശേഷം എംഎല്‍എമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഴിമതി സര്‍ക്കാരിന്റെ മുഖമുദ്രയായി തീര്‍ന്നിരിക്കുന്നു. ക്രമസമാധാനം പൂര്‍ണമായും തകര്‍ന്ന സ്ഥിതിയിലാണ്. എല്ലാ മേഖലകളിലും സര്‍ക്കാര്‍ തീര്‍ത്തും പരാജയമാണെന്ന് തെളിയിച്ചിരിക്കുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് എംഎല്‍എമാര്‍ ആരോപിച്ചു.

രാജി വച്ച എംഎല്‍.എ.മാര്‍ക്ക് കെ.മുരളീധരന്റെ നേതൃത്വത്തില്‍ സ്വീകരണവും നല്‍കി. തുടര്‍ന്ന് എംഎല്‍എമാര്‍ എന്‍സി.ഐയുടെ ആസ്ഥാനത്തേക്കും പിന്നീട് കരുണാകരരന്റെ വസതിയിലേക്കും പോയി.

എംഎല്‍മാരുടെ രാജിയില്‍ തനിക്ക് വ്യക്തിപരമായി ദു:ഖമുണ്ടെന്നും കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും എംഎല്‍എമാര്‍ ഒന്നിച്ച് രാജി വയ്ക്കുന്നതെന്നും രാജി സ്വീകരിച്ചതിനു ശേഷം സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ പറഞ്ഞു.

നാഷണല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി നല്‍കിയതോടെ 100 സീറ്റുകളോടെ അധികാരത്തിലെത്തിയ യുഡിഎഫിന്റെ നിയമസഭയിലെ അംഗസംഖ്യ 84 ആയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+