Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ പൊതുപണിമുടക്ക് പൂര്‍ണം

തിരുവനന്തപുരം: ഇടതു തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്കില്‍ സംസ്ഥാനത്തെ ജനജീവിതം സ്തംഭിച്ചു.

പണിമുടക്ക് എല്ലാ ജില്ലകളിലും ഏതാണ്ട് പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. ഡയസ്നോണ്‍ ഏര്‍പ്പെടുത്തിയിട്ടും സര്‍ക്കാരാഫീസുകളിലെ ഹാജര്‍നില കുറവായിരുന്നു. സ്കൂളുകളും കോളജുകളും പ്രവര്‍ത്തിച്ചില്ല.

ചില സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തിയതൊഴിച്ചാല്‍ വാഹനഗതാഗതവും കുറവായിരുന്നു.

വൈക്കം തലയോലപ്പറമ്പിലെ ഫാര്‍മേഴ്സ് സഹകരണ ബാങ്കിന്റെ മുഖ്യശാഖ സമരാനുകൂലികള്‍ തകര്‍ത്തു. ചില അത്യാവശ്യകാര്യങ്ങള്‍ക്കായി ബാങ്ക് മാനേജര്‍ അകത്തു കയറിയതനെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. മംഗളം ദിനപത്രത്തിന്റെ വാഹനത്തിനു നേരെയും ആക്രമണമുണ്ടായി.

പണിമുടക്കു പ്രമാണിച്ച് സംസ്ഥാനത്തുടനീളം പൊലീസ് സന്നാഹം ശക്തിപ്പെടുത്തിയിരുന്നു. ജോലിക്കെത്തുന്നവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കണമെന്ന് സര്‍ക്കാര്‍ ജില്ലാകളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ചൊവ്വാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. ഇതുവരെ പണിമുടക്ക് സമാധാനപരമാണ്. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+