കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി മസ്ജിദ്: അദ്വാനിയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് റദ്ദാക്കി

  • By Staff
Google Oneindia Malayalam News

ദില്ലി: ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ അദ്വാനിക്കെതിരായ നടപടികള്‍ റദ്ദാക്കിയ റായ് ബറേലി കോടതി വിധി അലഹാബാദ് ഹൈക്കോടതി റദ്ദാക്കി. അദ്വാനിയെ കേസില്‍ നിന്ന് ഒഴിവാക്കിയ കോടതി വിധി ശരിയല്ലെന്നും ഹൈക്കോടതി വിധിച്ചു.

കേസിന്റെ തുടര്‍നടപടികളറിയാനായി റായ് ബറേലിയിലെ പ്രത്യേക കോടതി മുന്‍പാകെ ജൂലായ് 28ന് എത്താനും അദ്വാനിയോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. റായ് ബറേലി കോടതി വിധിക്കെതിരെ ഹാജി മെഹബൂബ്, ഹാജി മുഹമ്മദ് സിദിഖ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.

കേസില്‍ തങ്ങള്‍ക്കെതിരായ നടപടി തുടരാനുള്ള റായ് ബറേലി കോടതി വിധിയെ ചോദ്യം ചെയ്ത് ബിജെപി നേതാക്കളായ മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, അശോക് സിംഗാള്‍, ആചാര്യഗിരിരാജ് കിഷോര്‍, വിഷ്ണു ഹരി ഡാല്‍മിയ, സാധ്വി ഋതംബര എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ കോടതി തള്ളുകയും ചെയ്തു.

2003ലെ റായ് ബറേലി കോടതിയുടെ വിധിയില്‍ അദ്വാനിയെ കേസില്‍ നിന്നൊഴിവാക്കാനും മറ്റുള്ളവര്‍ക്കെതിരായ വിചാരണ തുടരാനും നിര്‍ദേശിച്ചിരുന്നു.

ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അദ്വാനിക്ക് അനുകൂലമായ നിലപാടു സ്വീകരിച്ചത് വിവാദത്തിനിടയാക്കിയിരുന്നു.

പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കേ 1992 ഡിസംബര്‍ ആറിനാണ് ആര്‍എസ്എസ്, വിഎച്ച്പി, ബജ്രംഗദള്‍ എന്നീ സംഘടനകളുടെനേതൃത്വത്തില്‍ പള്ളി തകര്‍ത്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X