അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും: അദ്വാനി
ദില്ലി: ചൊവ്വാഴ്ച അയോധ്യയില്‍ നടന്ന തീവ്രവാദി ആക്രമണത്തോടെ രാമജന്മഭൂമി പ്രശ്നം വീണ്ടും സജീവമായിരിക്കുകയാണെന്നും അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ തന്റെ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും ബിജെപി പ്രസിഡന്റ് എല്‍. കെ. അദ്വാനി പ്രഖ്യാപിച്ചു.
ദില്ലിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്വാനി. അയോധ്യാപ്രശ്നം കോടതി ഉത്തരവിലൂടെയോ ഇരുസമുദായങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളിലൂടെയോ പരിഹരിക്കുന്നതില്‍ ബിജെപി വിശ്വസിക്കുന്നു. എന്നാല്‍ രാമക്ഷേത്രം അയോധ്യയില്‍ നിര്‍മിച്ചിരിക്കും- അദ്വാനി പറഞ്ഞു.
അയോധ്യയിലെ രാമജന്മഭൂമിയില്‍ മതിയായ സുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടതായി അദ്വാനി ആരോപിച്ചു.
അയോധ്യയില്‍ നടന്ന തീവ്രവാദി ആക്രമണത്തിനെതിരെ ദില്ലിയില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി. ബാരിക്കേഡുകള്‍ തകര്‍ക്കുകയും പൊലീസിനു നേരെ കല്ലേറ് നടത്തുകയും ചെയ്ത പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലുകളും പ്രയോഗിച്ചു.












Click it and Unblock the Notifications