ശിവരാജ് പാട്ടില്‍ രാമജന്മഭൂമി സന്ദര്‍ശിക്കും
ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടില്‍ തീവ്രവാദി ആക്രമണം നടന്ന രാമജന്മഭൂമി സന്ദര്‍ശിക്കും. സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചു വിലയിരുത്താനാണ് പാട്ടില്‍ ജൂലായ് ആറ് ബുധനാഴ്ച ഇവിടം സന്ദര്‍ശിക്കുന്നത്.
താല്‍ക്കാലിക ക്ഷേത്രത്തിന്റെ സുരക്ഷ സംബന്ധിച്ച് യുപി മുഖ്യമന്ത്രി മുലായം സിംഗ് യാദവ്, സീതാറാം യെച്ചൂരി എന്നിവരുമായും ഉന്നതോദ്യോഗസ്ഥരുമായും അദ്ദേഹം ചര്‍ച്ച നടത്തും.
തീവ്രവാദി ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സിആര്‍പിഎഫ് ജവാനെയും കേന്ദ്രമന്ത്രി സന്ദര്‍ശിക്കും.
രാഷ്ടീയനേതാക്കാളായ സത്യവ്രത് ചതുര്‍വേദി, സീതാറാം യെച്ചൂരി, ഉത്തര്‍പ്രദേശ് പിസിസി പ്രസിഡന്റ് സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയവരും പാട്ടിലിനെ അനുഗമിക്കും.












Click it and Unblock the Notifications