Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ചി: വധശ്രമക്കേസില്‍ 18ന് കുറ്റപത്രം നല്‍കും

ചെന്നൈ: രാധാകൃഷ്ണന്‍ വധശ്രമക്കേസില്‍ കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിക്കും മറ്റു 11 പേര്‍ക്കുമുള്ള കുറ്റപത്രത്തിന്റെ കോപ്പികള്‍ ജൂലായ് 18ന് നല്‍കും.

ജൂലായ് ആറ് ബുധനാഴ്ച കേസ് പരിഗണനക്കു വന്നപ്പോള്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രറ്റ് കോടതി ജഡ്ജി ഉമാ മഹേശ്വരിയാണ് കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ കേസിലുള്‍പ്പെട്ടവര്‍ക്കു നല്‍കാന്‍ ഉത്തരവിട്ടത്.

ജയേന്ദ്രക്കു പുറമെ മഠം മാനേജര്‍ സുന്ദരേശ്വര അയ്യര്‍, വിജയേന്ദ്രയുടെ സഹോദരന്‍ രഘു എന്നിവരും കേസിലുള്‍പ്പെടുന്നവരിലുണ്ട്. കേസില്‍ മാപ്പുസാക്ഷിയായ രവി സുബ്രഹ്മണ്യമൊഴികെ ജാമ്യം ലഭിച്ച എല്ലാവരും ബുധനാഴ്ച മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ഹാജരായിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം ഗൂഢാലോചന, വധശ്രമം തുടങ്ങിയ കുറ്റങ്ങളാണ് കേസിലുള്‍പ്പെട്ടവര്‍ക്കെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്. 81 സാക്ഷികളെ വിസ്തരിച്ചാണ് 600 പേജുള്ള ഈ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

ആശ്രമത്തിലെ മുന്‍ജീവനക്കാരനായ രാധാകൃഷ്ണനേയും ഭാര്യയേയും 2002 സെപറ്റംബര്‍ രണ്ടിന് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+