സെമിനാരി സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ആവശ്യം
കോട്ടയം: ആലുവ സെമിനാരി പ്രശ്നത്തില്‍ പൊലീസ് വിശ്വാസികളെ മര്‍ദിച്ച സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് മണര്‍കാട് സെന്റ് മേരീസ് പള്ളിവികാരിയും യാക്കോബായ മതനേതാക്കന്മാരും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സെമിനാരിയിലും കളമശേരി എആര്‍ ക്യാമ്പിലും വിശ്വാസികളെയും വികാരിമാരേയും പൊലീസ് തല്ലിച്ചതക്കുകയാണു ചെയ്തത്. പ്രായമായവരുള്‍പ്പെടെ പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തിയ 346 വിശ്വാസികളെ പൊലീസ് ക്യാമ്പില്‍ കൊണ്ടുപോയി യാതൊരു പ്രകോപനവുമില്ലാതെ മര്‍ദിക്കുകയായിരുന്നു. ഇതിനുത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കണം. സംഭവസ്ഥലത്ത് പൊലീസിനു നേരെ കല്ലെറിഞ്ഞതും അഡീഷണല്‍ അഡ്വേക്കേറ്റ് ജനറലിന്റെ കാര്‍ തല്ലിത്തകര്‍ത്തതും വിശ്വാസികളല്ല, സാമൂഹ്യദ്രോഹികളാണ്.
ഈ സംഭവത്തെക്കുറിച്ച് മനുഷ്യാവകാശകമ്മീഷനിലും കോടതിയിലും പരാതിപ്പെടുമെന്നും സമുദായനേതാക്കള്‍ അറിയിച്ചു.












Click it and Unblock the Notifications