Get Updates
Get notified of breaking news, exclusive insights, and must-see stories!

തീരദേശ വികസന അതോറിറ്റി ഒരാഴ്ചയ്ക്കകം

തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനായുള്ള നിര്‍ദിഷ്ട തീരദേശ വികസന അതോറിറ്റി ഒരാഴ്ചയ്ക്കുള്ളില്‍ രജിസ്റര്‍ ചെയ്യുമെന്ന് ഫിഷറീസ് മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍ നിയമസഭയില്‍ അറിയിച്ചു.

രണ്ടു കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. തീരദേശ മേഖലയുടെ വികസനത്തിനായുള്ള പദ്ധതിയുടെ ഭാഗമാണ് അതോറിറ്റി രൂപീകരണം. മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ഭവനനിര്‍മാണ പദ്ധതികളും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടികളും പദ്ധതിയുടെ ഭാഗമായിരിക്കും.

ബോട്ടുടമകളുടെ സംഘടനകളുമായി ചര്‍ച്ച ചെയ്തതിനു ശേഷം ഡീസല്‍ സബ്സിഡി വിതരണം ചെയ്യും. അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള കുറച്ചു ബോട്ടുകള്‍ ഉള്‍പ്പെടെ ഏഴായിരത്തോളം ബോട്ടുകള്‍ സംസ്ഥാനത്തെ തീരപ്രദേശത്ത് മത്സ്യബന്ധനം നടത്തുന്നുണ്ട്. ഇവയില്‍ സബ്സിഡിക്ക് അര്‍ഹമായ ബോട്ടുകളേതെന്ന് ബോട്ടുടമാ സംഘടനകളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

സുനാമി ബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി 13 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 5.42 കോടി രൂപയുടെ മത്സ്യബന്ധന ഉപകരണങ്ങള്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്- മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+