Get Updates
Get notified of breaking news, exclusive insights, and must-see stories!

കുസാറ്റിന് വേണ്ടി ഭൂമി ഏറ്റെടുക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ഐഐടിയാക്കുന്നതിന് ആവശ്യമായ ഭൂമി നല്‍കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.

ഐഐടിയാക്കി മാറ്റുന്നതിന് പരിഗണിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയെയും കേന്ദ്രം നിയോഗിച്ച എസ്. കെ. ജോഷി കമ്മിറ്റി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ. ആര്‍. മുഹമ്മദലി (കോണ്‍ഗ്രസ്)യുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഐഐടിയാക്കി മാറ്റുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ കൂട്ടത്തില്‍ ഇപ്പോള്‍ സര്‍വകലാശാലക്കുള്ള 200 ഏക്കറിന് പുറമെ 300 ഏക്കര്‍ കൂടി വേണം. ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.

കശുവണ്ടി തൊഴിലാളികളുടെ മിനിമം കൂലി പുതുക്കി നിശ്ചയിക്കുന്നതിനായി ചര്‍ച്ചകള്‍ നടനുവരികയാണെന്ന് തൊഴില്‍മന്ത്രി ബാബു ദിവാകരന്‍ മറ്റൊരു ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടിയായി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+