Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസ്ക്രീം കേസ് സപ്തംബര്‍ 28ലേക്കു മാറ്റി

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ വാദം കേള്‍ക്കുന്നത് സപ്തംബര്‍ 28ലേക്കു മാറ്റി.

കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷി മുന്‍ ട്രഷറര്‍ ജമീല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്ര് കോടതിയില്‍ ഹര്‍ജി നല്‍കി.

റജീനയെ പീഡിപ്പിച്ചതിന് മുന്‍മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പി. ജെ. സെബാസ്റ്യന്‍ ഫയല്‍ ചെയ്ത കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. പെണ്‍വാണിഭം നടക്കുമ്പോള്‍ കേസിലെ മുഖ്യസാക്ഷി റജീനക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്ന് ബോധ്യപ്പെട്ടതിനാല്‍ കേസ് പിന്‍വലിക്കാന്‍ അനുമതി നേടി സെബാസ്റ്യന്‍ പിന്നീട് നല്‍കിയ ഹര്‍ജിയും ഇതിനെതിരെ റജീന നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്.

ജൂണ്‍ ആറ് ബുധനാഴ്ച സെബാസ്റ്യന്‍ കോടതിയില്‍ ഹാജരായില്ല. റജീന കോടതി പരിസരത്തുണ്ടായിരുന്നെങ്കിലും കേസില്ലെന്ന് ചിലര്‍ തെറ്റിദ്ധരിപ്പിച്ച് മടക്കിയയച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+