ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ടെണ്ടര്‍ റദ്ദാക്കി
തിരുവനന്തപുരം: ജപ്പാന്‍ കുടിവെള്ള പദ്ധതിയിലെ അഞ്ച് സര്‍വീസ് റിസര്‍വ്വോയറുകള്‍ നിര്‍മിക്കുന്നതിനുള്ള ടെണ്ടര്‍ റദ്ദ് ചെയ്തതായി ജലസേചനമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു.
എസ്റിമേറ്റ് തുകയില്‍ വന്‍ വ്യത്യാസം ഉണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണിത്. ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് 20.62 കോടി ലഭിച്ചുവെന്നും ഇതില്‍ 29.5 കോടി ഇതുവരെ ചെലവായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വൈദ്യുതി ലഭിക്കാത്തതിനാല്‍ 42 കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയായിട്ടും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. 3. 670 കോടി രൂപ വാട്ടര്‍ അതോറിറ്റിക്ക് കിട്ടാക്കടമുണ്ട്. ഇതില്‍ 80 കോടി സ്വകാര്യ വ്യക്തികള്‍ നല്‍കാനുള്ളതാണ്- മന്ത്രി അറിയിച്ചു.












Click it and Unblock the Notifications