കൂടുതല്‍ എംഎല്‍എമാര്‍ രാജിവയ്ക്കും: കരുണാകരന്‍
തിരുവനന്തപുരം: കൂടുതല്‍ എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുമെന്ന് കെ. കരുണാകരന്‍ പറഞ്ഞു.
രണ്ട് എം.എല്‍.എമാര്‍ ബുധനാഴ്ച രാവിലെയും ഇതേപ്പറ്റി തന്നോട് സംസാരിച്ചെന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കാലാധി തികയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ ആറ് ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്‍പത് എംഎല്‍എമാര്‍ രാജിവച്ചതിനെ വിമര്‍ശിച്ച കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നടപടി പരിഹാസ്യമാണ്. എല്ലാവരില്‍ നിന്നും സഹായം വാങ്ങി വലിയ ആളായി മറ്റുള്ളവരെ വഞ്ചിക്കുന്ന രമേശിന് അത് പറയാന്‍ അര്‍ഹതയില്ല.
രാജിവച്ച എം.എല്‍.എമാരുടെ മണ്ഡലങ്ങളുടെ ചുമതല തൊട്ടടുത്ത നിയമസഭാ അംഗങ്ങള്‍ക്ക് നല്‍കിയത് ജനാധിപത്യ വിരുദ്ധമാണെന്നും കരുണാകരന്‍ കൂട്ടിച്ചേര്‍ത്തു.
സമുദായങ്ങളെ വേര്‍തിരിക്കുന്ന സമീപനം നാഷണല്‍ കോണ്‍ഗ്രസിനുണ്ടാവില്ല. എന്‍എസ്എസ് സമുദായ അംഗങ്ങളെ വേണ്ട വിധം സഹായിക്കുന്നില്ലെന്നും കരുണാകരന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications