Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടി മനപൂര്‍വം പ്രശ്നമുണ്ടാക്കുന്നു: മുരളി

തിരുവനന്തപുരം: നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുടെ യുവജനവിഭാഗം പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് നടത്തിയ അക്രമം ന്യായീകരിക്കാനാവില്ലെന്ന് കെ. മുരളീധരന്‍ പറഞ്ഞു.

കുറ്റക്കാരെ കിട്ടത്താതിനാല്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ പിടിക്കുന്ന പ്രാകൃതമായ നയമാണ് ഇപ്പോഴുള്ളത്. സമരത്തില്‍ ഒരു യുവാവിന്റെ കാല്‍ നഷ്ടപ്പെടാനിടയായതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്കാണ്. സര്‍ക്കാര്‍ നയം തിരുത്തിയില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ളവരെ വഴിയില്‍ തടയാനും ഞങ്ങള്‍ മടിക്കില്ല.

ഞങ്ങളുടെ ഓഫീസില്‍ പൊലീസ് കയറിയാല്‍ അവര്‍ തിരിച്ചു പോകില്ല. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ പ്രതികരണ ശേഷിയില്ലാത്ത യുവാക്കളല്ല ഞങ്ങളുടേത്. നേതാക്കളെ മണിയടിക്കുന്ന കൂട്ടരുമല്ല. അനീതിയും അഴിമതിയും കണ്ടാല്‍ അവര്‍ പ്രതികരിക്കും. ഇത് കണ്ട് പേടിക്കുന്നവരല്ല ഞങ്ങള്‍. ഇത് തീക്കളിയാണ്. വാഹനങ്ങള്‍ കത്തിക്കുന്നത് ഞങ്ങളുടെ നയമല്ല. അതിന് കൂട്ടു നില്‍ക്കുകയുമില്ല.

ഉമ്മന്‍ചാണ്ടിയും കൂട്ടരും മനപ്പൂര്‍വം തങ്ങളെ ആക്രമിക്കുകയാണ്. ജൂലൈ 12 ന് നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിര കളക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അന്നു തന്നെ യു.ഡി.എഫ് ജില്ലാ ആസ്ഥാനങ്ങളില്‍ സമാധാന ധര്‍ണ നടത്തുന്നതിനു പിന്നില്‍ ഗൂഢാലോചനയാണ്. മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടാക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമമെന്ന് മുരളി ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+