Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍സിഐ മാര്‍ച്ചില്‍ കല്ലേറും ലാത്തിച്ചാര്‍ജും

തിരുവനന്തപുരം: നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിര പ്രവര്‍ത്തകര്‍ ജൂലായ് ആറ് ബുധനാഴ്ച നടത്തിയ നിയമസഭാ മാര്‍ച്ച് അക്രമാസക്തമായി.

പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജു നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ കല്ലേറിലും അക്രമത്തിലും സ്ത്രീകളടക്കം ഒട്ടേറെ പേര്‍ക്കു പരിക്കേറ്റു. സാരമായി പരിക്കേറ്റ അജി എന്ന പ്രവര്‍ത്തകനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമരക്കാര്‍ നിരവധി വാഹനങ്ങള്‍ തകര്‍ത്തു. പിഎംജിയിലെ എന്‍സിഐ ഓഫീസിന് മുന്നില്‍ ഒരു സര്‍ക്കാര്‍ വാഹനം കത്തിച്ചു.

11 മണിയോടെ ഗാന്ധി സ്ക്വയറില്‍ നിന്നും മാര്‍ച്ചു തുടങ്ങിയ എന്‍സിഐ പ്രവര്‍ത്തകരെ നിയമസഭാമന്ദിരത്തിനു സമീപമെത്തുന്നതിനു മുന്‍പുതന്നെ പൊലീസ് തടഞ്ഞു. ഇതേത്തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഇവരെ പിരിച്ചുവിടാന്‍ പൊലീസ് മൂന്നു തവണ കണ്ണീര്‍വാതകം പ്രയോഗിച്ചു.

പ്രവര്‍ത്തകരെ വിരട്ടിയോടിക്കുമ്പോഴാണ് അജിത്തിനു പരിക്കേറ്റത്. ഇയാളെ പ്രവര്‍ത്തകര്‍ ആശുപത്രിയിലാക്കി. പിന്നീട് കൂടുതല്‍ പൊലീസെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. നിരവധി പ്രവര്‍ത്തകരെ പൊലീസ് അറസ്റു ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+