ജനകീയാസൂത്രണം ഇറക്കുമതിയല്ല: പിണറായി
ആലപ്പുഴ: ജനകീയാസൂത്രണം കേരളത്തിന്റെ സ്വന്തം പദ്ധതിയാണെന്നും ഇറക്കുമതിയായിരുന്നുവെങ്കില്‍ അതേ പറ്റി വിദേശത്തു നിന്നും ആളുകളെത്തി പഠനം നടത്തില്ലായിരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
ജനകീയാസൂത്രണ വിവാദം മറ്റൊന്ന് കേരളത്തിലുണ്ടായിട്ടില്ല. എന്തിനെയും എതിര്‍ക്കുന്ന ചിലരാണ് ഈ പദ്ധതിയെയും എതിര്‍ത്തത്. യഥാര്‍ഥത്തില്‍ ജനകീയാസൂത്രണ പരിപാടിയിലൂടെ കേരളത്തിന്റെ തദ്ദേശ സ്വയംഭരണ മാതൃക വിദേശത്തും സ്വീകാര്യത നേടുകയായിരുന്നു.
ഇന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമത ചുരുക്കം ചില പഞ്ചായത്തുകളിലൊതുങ്ങി. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ജനകീയാസൂത്രണം വീണ്ടും കാര്യക്ഷമമാകുമെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications