സിപിഎം നയം വ്യക്തമാക്കണം: ചെന്നിത്തല
കൊച്ചി: എന്‍സിഐയെ ഉള്‍പ്പെടുത്തി ഇടതുമുന്നണി വികസിപ്പിക്കുന്നുണ്ടോയെന്ന് സിപിഎം വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രാജിവച്ച എംഎല്‍എമാര്‍ ഇനിയെരിക്കലും നിയമസഭ കാണില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മില്‍ നിന്ന് എന്തെങ്കിലും ഉറപ്പ് കിട്ടിയതിന് ശേഷമായിരുന്നോ രാജിയെന്ന് സ്ഥാനമൊഴിഞ്ഞ ഒന്‍പത് എന്‍സിഐ എംഎല്‍എമാരും വ്യക്തമാക്കണം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ സഹായിക്കാതെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എംഎല്‍എമാര്‍ രാജി വച്ചത്. ഇത് ജനവിരുദ്ധമാണ്. ഒന്‍പത് മണ്ഡലങ്ങളിലും ജൂലൈ ഒന്‍പതിന് കെപിസിസി പ്രതിഷേധ ദിനം ആചരിക്കും.
ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ അക്രമസമരം അപഹാസ്യമായിരുന്നു. കഴിഞ്ഞ ദിവസം പുതിയൊരു തീരുമാനവും ഉണ്ടാകാതെയാണ് ഇടതുപക്ഷ സംഘടനകള്‍ സമരത്തില്‍ നിന്നും പിന്മാറിയത്. ഇതിനായിരുന്നുവെങ്കില്‍ മുമ്പ് നടന്ന ചര്‍ച്ചയ്ക്കൊടുവിലും സമരം നടത്തേണ്ട എന്ന് തീരുമാനിക്കാമായിരുന്നു. പൊതുമുതല്‍ നശിപ്പിച്ച സമരം പ്രഹസനമാണെന്ന് ഇതോടെ തെളിഞ്ഞതായി ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications