Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ഥി സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കൗണ്‍സിലിംഗിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. വിദ്യാര്‍ഥി സംഘടനകളുമായി വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.

സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷവുമായി ധാരണയുണ്ടാക്കിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. സഹകരണ എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോളജുകളില്‍ മെറിറ്റ് സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ് മാത്രമേ ഈടാക്കൂവെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്.

സമരത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കെതിരെയെടുത്ത ലഘുവായ കേസുകള്‍ പിന്‍വലിക്കാനും ധാരണയായി. വിദ്യാര്‍ഥികള്‍ക്ക് ജാമ്യം ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും.

ഇക്കൊല്ലം ഇതുവരെ കൗണ്‍സിലിംഗ് നടത്തിയ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ എന്ത് നടപടിയെടുക്കണമെന്നതു സംബന്ധിച്ച് പിന്നീട് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍ അറിയിച്ചു.

ധാരണയുടെ അടിസ്ഥാനത്തില്‍ സഹകരണ മേഖലയിലുള്ള കൊച്ചി, പരിയാരം മെഡിക്കല്‍ കോളുകളിലും അഞ്ച് സഹകരണ എഞ്ചിനീയറിംഗ് കോളജുകളിലും മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ കോളജുകളിലെ ഫീസ് മാത്രം നല്‍കിയാല്‍ മതിയാവും.

സഹകരണമേഖലയിലെ 1395 എഞ്ചിനീയറിംഗ് സീറ്റുകളില്‍ 690 സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസായിരിക്കും. പരിയാരം, കൊച്ചി മെഡിക്കല്‍ കോളജുകളിലെ പകുതി സീറ്റുകളിലും സര്‍ക്കാര്‍ ഫീസായിരിക്കും ഈടാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+