Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ നികുതികുടിശിക 5570.25 കോടി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞ രണ്ടു വര്‍ഷത്തെ നികുതി കുടിശികയായി 5570.25 കോടി രൂപ ലഭിക്കാനുണ്ടെന്ന് ധനമന്ത്രി വക്കം പുരുഷോത്തമന്‍ നിയമസഭയെ അറിയിച്ചു.

2003-04 വര്‍ഷത്തില്‍ വില്‍പനനികുതി കുടിശിക 2661.12 കോടി രൂപയും കാര്‍ഷിക നികുതി കുടിശിക 64.99 കോടിയുമായിരുന്നു. 2004-05 വര്‍ഷത്തില്‍ വില്‍പനനികുതി കുടിശിക 2772.23 കോടിയും കാര്‍ഷികനികുതി കുടിശിക 71.91 കോടിയുമായി. എക്സൈസ് നികുതി കുടിശിക ഉള്‍പ്പെടുത്താതെയാണ് ഇത്.

2003-04 വര്‍ഷത്തില്‍ വില്‍പനനികുതിയായി 6081.13 കോടി പിരിച്ചെടുത്തു. കാര്‍ഷികനികുതിയായി 8.59 രൂപയും ലഭിച്ചു. 2004-05 വര്‍ഷത്തില്‍ വില്‍പനനികുതിയിനത്തില്‍ 6797.44 കോടിയും കാര്‍ഷികാദായ നികുതിയിനത്തില്‍ 6.33 കോടിയും പിരിച്ചെടുക്കാന്‍ സാധിച്ചുവെന്നും വക്കം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+