എംഎല്‍എമാരുടെ രാജി യുഡിഎഫിനെ ബാധിക്കില്ല: തങ്കച്ചന്‍
തിരുവനന്തപുരം: എന്‍സിഐ എംഎല്‍എമാരുടെ രാജി യുഡിഎഫിനെ ബാധിക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി. പി. തങ്കച്ചന്‍ പറഞ്ഞു. രാജിയിലൂടെ ഭരണഘടനയോട് കടുത്ത അനീതിയാണ് എംഎല്‍എമാര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിപിഎം സംസ്ഥാനത്തു നടത്തുന്ന അക്രമസമരത്തിനെതിരായി ജൂലൈ 12ന് യുഡിഎഫ് എല്ലാ ജില്ലകളിലും ധര്‍ണ നടത്തും. ജൂലൈ നാല് ചൊവ്വാഴ്ച ചേര്‍ന്ന യുഡിഎഫ് ഉന്നതാധികാര സമിതി യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതടക്കമുളള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജൂലൈ 13ന് യുഡിഎഫ് യോഗം ചേരുമെന്നും തങ്കച്ചന്‍ അറിയിച്ചു.












Click it and Unblock the Notifications