വാറ്റ് നടപ്പാക്കിയിട്ടും വില കുറഞ്ഞില്ല: വക്കം
തിരുവനന്തപുരം: സംസ്ഥാനത്ത വാറ്റ് നടപ്പിലാക്കിയിട്ടും സാധനങ്ങള്‍ക്ക് വില കുറഞ്ഞിട്ടില്ലെന്നും ഇതേപ്പറ്റി അന്വേഷിക്കുമെന്നും ധനമന്ത്രി വക്കം പുരുഷോത്തമന്‍ നിയമസഭയില്‍ പറഞ്ഞു.
വാറ്റ് നടപ്പാക്കിയ ശേഷം കുറെ സാധനങ്ങളുടെ വിലയില്‍ മാറ്റം വന്നെങ്കിലും എല്ലാ സാധനങ്ങളുടെയും വിലയില്‍ നികുതിമാറ്റത്തിനനുസരിച്ച വിലക്കുറവുണ്ടായിട്ടില്ല. ഇതെപ്പറ്റി അന്വേഷിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും.
അന്യസംസ്ഥാന ഓണ്‍ലൈന്‍ ലോട്ടറി നിരോധനശേഷവും വാറ്റ് നടപ്പാക്കിയതിനു ശേഷവും സംസ്ഥാനത്ത് നികുതി വര്‍ധനയുണ്ടായിട്ടുണ്ട്.
സുനാമി ദുരിതാശ്വാസ ഫണ്ട് വകമാറ്റി സര്‍ക്കാര്‍ ചിലവഴിച്ചിട്ടില്ല. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന ചെയ്തിരിക്കുന്നത്. ഇത് മറ്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും വക്കം പറഞ്ഞു.












Click it and Unblock the Notifications