ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ബസ് സമരം
തൃശൂര്‍: പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ വിവിധ ആവശ്യങ്ങളുയര്‍ത്തി നടത്തുന്ന അനിശ്ചിതകാല ബസ്, ലോറി സമരം ജൂലൈ ആറ് ബുധനാഴ്ച അര്‍ധരാത്രി ആരംഭിക്കും.
ബസ് നിരക്ക് കിലോമീറ്ററിന് 42 പൈസയില്‍ നിന്ന് 55 പൈസയായി ഉയര്‍ത്തുക, ബസ് നിരക്ക് മിനിമം മൂന്നര രൂപയാക്കുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് 50 ശതമാനമാക്കുക, ഡീസലിന്റെ വില്പനനികുതി 12 ശതമാനമാക്കുക, മോട്ടോര്‍ വാഹന ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്യുക, വാഹനപരിശോധനയും പിഴയും തടയുക, റോഡ് നികുതിയിനത്തിലെ 50 ശതമാനം വര്‍ധനവ് തടയുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ടൂറിസ്റ് ബസ്സുകള്‍, ടാങ്കര്‍ ലോറികള്‍, കണ്ടെയ്നറുകള്‍ എന്നിവയും പണിമുടക്കില്‍ പങ്കെടുക്കുന്നണ്ട്. ബസ്, ലോറി കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications