Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ ആക്രമണത്തെ പാകിസ്ഥാന്‍ അപലപിച്ചു

ഇസ്ലാമാബാദ്: അയോധ്യയിലെ രാമക്ഷേത്രത്തിനു നേരെ നടന്ന തീവ്രവാദി ആക്രമണത്തെ പാകിസ്ഥാന്‍ അപലപിച്ചു. ഈ സംഭവം ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനപ്രക്രിയക്ക് തടസമാവില്ലെന്ന പാക് വിദേശകാര്യവക്താവ് പറഞ്ഞു.

ക്ഷേത്രത്തിനു നേരെ നടന്ന ആക്രമണശ്രമം നിര്‍ഭാഗ്യകരമായിപ്പോയി. എന്നാല്‍ ഇത് ഇന്ത്യാ-പാക് സമാധാനശ്രമങ്ങള്‍ക്ക് തടസമാവില്ല. കശ്മീരടക്കമുള്ള എല്ലാ പ്രശ്നങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ അര്‍ത്ഥത്തിലും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്ഥാന്‍ എതിരാണെന്നും വക്താവ് പറഞ്ഞു.

അയോധ്യയിലെ തര്‍ക്കപ്രദേശത്ത് ജൂലായ് അഞ്ച് ചൊവ്വാഴ്ച നടന്ന തീവ്രവാദി ആക്രമണത്തിന്റെ പിന്നില്‍ പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനയായ ലഷ്കര്‍-ഇ-തോയിബയാണെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+