അയോധ്യ കേസിലെ വിധി തിരിച്ചടിയല്ല: അദ്വാനി
ദില്ലി: ബാബ്റി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ തനിക്കെതിരെയുളള കോടതി വിധി തിരിച്ചടിയല്ലെന്ന് ബിജെപി പ്രസിഡന്റ് എല്‍.കെ അദ്വാനി. ഇതില്‍ വിഷമിക്കേണ്ടതായ യാതൊന്നുമില്ലെന്നും അദ്വാനി പറഞ്ഞു.
കഴിഞ്ഞ നാലു വര്‍ഷമായി ഈ കേസ് നടന്നുവരുന്നു. ഇനിയും കുറച്ചു കാലം കൂടി ഉണ്ടാവുകയും ചെയ്യും. തനിക്കൊപ്പം മററുളളവരും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ തനിക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. ചെയ്യേണ്ടത് വക്കീല്‍മാര്‍ക്കാണ്. കോടതി വിധി ബിജെപിയെ യാതൊരു തരത്തിലും ബാധിക്കില്ലെന്നും അദ്വാനി പറഞ്ഞു.
ബാബ്റി മസ്ജിദ് കേസില്‍ അദ്വാനിയെ കുറ്റവിമുക്തനാക്കിയ റായ് ബറേലി കോടതി വിധി അലാഹാബാദ് ഹൈക്കോടതി ജൂലായ് ആറ് ബുധനാഴ്ച റദ്ദാക്കിയിരുന്നു.












Click it and Unblock the Notifications