Get Updates
Get notified of breaking news, exclusive insights, and must-see stories!

കൗമാരക്കാരില്‍ ലൈംഗികതയോട് ഉദാര സമീപനം

ദില്ലി: ദില്ലിയിലെ ഭൂരിഭാഗം കൗമാരപ്രായക്കാര്‍ക്കിടയിലും വിവാഹപൂര്‍വ ലൈംഗികത സ്വീകാര്യമാണെന്ന് ഒരു സര്‍വെ വ്യക്തമാക്കുന്നു. ലൈംഗികതയെയും ശാരീരികബന്ധത്തെയും കുറിച്ചുള്ള വ്യവസ്ഥാപിത സങ്കല്പങ്ങളില്‍ നിന്ന് ഏറെ അകലെയാണ് ഈ ചെറുപ്പക്കാരെന്നാണ് സര്‍വെ ഫലം വെളിപ്പെടുത്തുന്നത്.

സര്‍വെയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും വിവാഹപൂര്‍വ ലൈംഗികത പ്രശ്നമുള്ള കാര്യമല്ലെന്ന അഭിപ്രായക്കാരാണ്. ദില്ലിയിലെയും ഭോപാലിലെയും പന്ത്രണ്ടിനും പത്തൊമ്പതിനും ഇടയില്‍ പ്രായമുള്ള സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലാണ് സര്‍വെ നടത്തിയത്. ഭോപാലിനെ അപേക്ഷിച്ച് ദില്ലിയിലെ ചെറുപ്പക്കാര്‍ക്കാണ് ലൈംഗികതയോട് ഉദാരമായ സമീപനമാണുള്ളതെന്ന് സര്‍വെ വ്യക്തമാക്കുന്നു. ഇരുനഗരങ്ങളിലെയും ചെറുപ്പക്കാരുടെ ഒരു സംഘമാണ് വിദഗ്ധരുടെ സഹായത്തോടെ സര്‍വെ നടത്തിയത്.

37 പെണ്‍കുട്ടികളും 61 ആണ്‍കുട്ടികളും ഉള്‍പ്പെടെ കൗമാരപ്രായക്കാരായ 98 പേര്‍ക്കിടയിലാണ് ഭോപാലില്‍ സര്‍വെ നടത്തിയത്. ദില്ലിയില്‍ നടത്തിയ സര്‍വെയില്‍ 121 പെണ്‍കുട്ടികളും 120 ആണ്‍കുട്ടികളും ഉള്‍പ്പെടെ 241 പേര്‍ പങ്കെടുത്തു. ദില്ലിയില്‍ നടത്തിയ സര്‍വെയില്‍ 46 ശതമാനം പെണ്‍കുട്ടികളും 36 ശതമാനം ആണ്‍കുട്ടികളും മാത്രമാണ് ലൈംഗികബന്ധത്തിനായി വിവാഹം വരെ കാത്തിരിക്കുമെന്ന് പറഞ്ഞത്. ഭോപാലില്‍ നടത്തിയ സര്‍വെയിലാകട്ടെ 67 ശതമാനം പെണ്‍കുട്ടികളും 74 ശതമാനം ആണ്‍കുട്ടികളുമാണ് വിവാഹം വരെ ലൈംഗികത ഒഴിവാക്കുമെന്ന് വ്യക്തമാക്കിയത്.

ദില്ലിയിലെ ആണ്‍കുട്ടികളില്‍ പകുതി പേര്‍ക്കും അവിവാഹിതരായ കമിതാക്കള്‍ തമ്മില്‍ ലൈംഗികബന്ധമാവാമെന്ന അഭിപ്രായമാണ്. എന്നാല്‍ ഭോപാലിലെ 27 ശതമാനം ആണ്‍കുട്ടികള്‍ക്കു മാത്രമേ ഈ അഭിപ്രായമുള്ളൂ.

ദില്ലിയിലെ 37 ശതമാനം ആണ്‍കുട്ടികള്‍ മാത്രമാണ് വിവാഹം വരെ പെണ്‍കുട്ടികള്‍ കന്യകാത്വം കാത്തുസൂക്ഷിക്കണമെന്ന് അഭിപ്രായപ്പെട്ടത്. 44 ശതമാനം പെണ്‍കുട്ടികള്‍ വിവാഹം വരെ ആണ്‍കുട്ടികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടരുതെന്നും അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട് ആസൂത്രണ കമ്മിഷന് സമര്‍പ്പിക്കുമെന്ന് സര്‍വെയില്‍ സഹായം നല്‍കിയ വിദഗ്ധന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+