ഒറീസയില്‍ നക്സലുകള്‍ അഞ്ചുപേരെ വധിച്ചു
സമ്പല്‍പൂര്‍: ഒറീസയിലെ സമ്പല്‍പൂരില്‍ മാവോയിസ്റുകള്‍ അഞ്ചുപേരെ കൊലപ്പെടുത്തി.
ജൂലായ് ഏഴ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ഒരാളെ വെടിവച്ചു കൊല്ലുകയും മറ്റു നാലുപേരെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
സമ്പല്‍പൂരിലെ തംപര്‍സിന്‍ഹ ഗ്രാമത്തില്‍ ഒരു പഞ്ചായത്ത് സമിതി അംഗത്തിന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടു. ലാറാബിറ ഗ്രാമത്തില്‍ ഒരാളും ബന്‍ജാരിട്ടികിരയില്‍ മൂന്നുപേരുമാണ് കൊല്ലപ്പെട്ടത്.
മെയ് 27ന് ബുര്‍ധയില്‍ മാവോയിസ്റുകള്‍ മൂന്നുപേരെ കൊലപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications