അക്ഷയ പദ്ധതി ഏഴ് ജില്ലകളില്‍ കൂടി
തിരുവനന്തപുരം: അക്ഷയ പദ്ധതി കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഓരോ ജില്ലയിലെയും പദ്ധതി നടത്തിപ്പിന്റെ ചുമതല ഓരോ മന്ത്രിമാരെ ഏല്പിച്ചിട്ടുണ്ട്. കെ. കെ. രാമചന്ദ്രന്‍ (കാസര്‍കോഡ്), കെ. സി. വേണുഗോപാല്‍ (കണ്ണൂര്‍), എം. കെ. മുനീര്‍ (കോഴിക്കോട്), ഡൊമിനിക് പ്രസന്റേഷന്‍ (തൃശൂര്‍), വി. കെ. ഇബ്രാഹിംകുഞ്ഞ് (എറണാകുളം), അടൂര്‍ പ്രകാശ് (പത്തനംതിട്ട), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (കൊല്ലം) എന്നിവര്‍ക്കാണ് ചുമതല.
സംസ്ഥാനത്തെ മൂന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ 50 സീറ്റ് വീതം വര്‍ധിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പെന്ന നിലയില്‍ 42 പുതിയ തസ്തികകള്‍ ഉണ്ടാക്കുന്നതിന് മന്ത്രിസഭ മുന്‍കൂട്ടി അനുമതി നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കേന്ദ്രനിര്‍ദേശ പ്രകാരം അധ്യാപക വിദ്യാര്‍ഥി അനുപതാം 1:12.5 ആയി നിലനിര്‍ത്താനായി 37 പുതിയ തസ്തികകള്‍ കൂടി സംസ്ഥാനത്തെ 17 എയ്ഡഡ് ബിഎഡ് കോളജുകളില്‍ അനുവദിക്കാനും തീരുമാനിച്ചു.












Click it and Unblock the Notifications